റെഡ് സിഗ്നല്‍ ലംഘിക്കുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനൊരുങ്ങി എം.വി.ഡി

  1. Home
  2. Kerala

റെഡ് സിഗ്നല്‍ ലംഘിക്കുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനൊരുങ്ങി എം.വി.ഡി

 red signal


റെഡ് സിഗ്‌നല്‍ ലംഘിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെൻഡ് ചെയ്യാനൊരുങ്ങി എംവിഡി. മറ്റു യാത്രക്കാരെ അപകടപ്പെടുത്തുന്ന രീതിയിൽ അലക്ഷ്യവും അശ്രദ്ധവുമായി വാഹനം ഓടിക്കുന്നത് പരിഗണിച്ചാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാൻ തീരുമാനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 2017-ലെ ചട്ടപ്രകാരമാണ് നടപടി.
ഉദ്യോഗസ്ഥര്‍ നേരിട്ട് പിടികൂടുന്ന നിയമലംഘനങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.മാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അതേസമയം, ക്യാമറ പിടികൂടുന്ന കേസുകള്‍ കോടതിക്ക് കൈമാറും. ഇവയിലും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യല്‍ അടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കും.
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം,അലക്ഷ്യമായ ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ്, അതിവേഗം, വാഹനങ്ങള്‍ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങള്‍ തുടങ്ങിയവയ്ക്കാണ് സാധാരണ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നത്. ഒരോ ജില്ലയിലും പ്രധാന ട്രാഫിക് കവലകളില്‍ ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ക്യാമറയിലും മൊബൈലിലും പകര്‍ത്തുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.മാര്‍ നടപടി സ്വീകരിക്കുക.