അടൂരിലെ യുവതിയുടെ ദുരൂഹമരണം; വാക്കുതർക്കത്തിന് പിന്നാലെ ആത്മഹത്യയെന്ന് സുഹൃത്തിന്റെ മൊഴി, കൊലപാതക സാധ്യത തള്ളാതെ പൊലീസ്
പത്തനംതിട്ട അടൂർ കോട്ടമുകളിലെ യുവതിയുടെ മരണം വാക്കുതര്‍ക്കത്തിന് പിന്നാലെയെന്ന് സുഹൃത്തായ അരുൺ പോലീസിൽ മൊഴി നൽകി. വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായതിന് പിന്നാലെയാണ് ഷെഹന ജീവനൊടുക്കിയതെന്ന് കസ്റ്റഡിയിലുള്ള അരുൺ പൊലീസിനോട് മൊഴി നൽകി
അതേസമയം, സംഭവത്തിൽ കൊലപാതക സാധ്യത സാധ്യത പൊലീസ് തള്ളുന്നില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.ഏഴംകുളം കെ.എസ്.ഇ.ബി ഓഫീസിലെ താൽക്കാലിക ഡ്രൈവറാണ് അരുൺ. ഷെഹനയുടെ മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഷെഹനയെ കരണത്തടിക്കുകയും കഴുത്തിൽ പിടിക്കുകയും ചെയ്തതായി അരുൺ മൊഴിയിൽ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, ഷെഹന ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ തടയാതിരുന്നതെന്തെന്ന ചോദ്യത്തിന് ഇയാൾ വ്യക്തമായ മറുപടി നൽകിയിട്ടില്ല.ഷെഹനയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയാണ്.
