10 കോടി ഫോളോവേഴ്‌സ്: ഇൻസ്റ്റഗ്രാമിൽ ചരിത്ര നേട്ടവുമായി നരേന്ദ്രമോദി

  1. Home
  2. Kerala

10 കോടി ഫോളോവേഴ്‌സ്: ഇൻസ്റ്റഗ്രാമിൽ ചരിത്ര നേട്ടവുമായി നരേന്ദ്രമോദി

modi


ഇൻസ്റ്റഗ്രാമിൽ ചരിത്ര നേട്ടം കുറിച്ച് പ്രധാനമന്ത്രി . 100 ദശലക്ഷം (10 കോടി) ഫോളോവേഴ്സ് നേടുന്ന ലോകത്തിലെ ആദ്യ രാഷ്ട്രീയ നേതാവെന്ന നേട്ടമാണ് മോദി സ്വന്തമാക്കിയത്. ഇതോടെ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന രാഷ്ട്രീയ നേതാവെന്ന സ്ഥാനം കൂടി മോദിയെ തേടിയെത്തി.

പട്ടികയിൽ രണ്ടാം സ്ഥാനാത്താണ് അമെരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ (15 ദശലക്ഷം), ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ (14.4 ദശലക്ഷം) എന്നിവർ മോദിക്കു തൊട്ടു താഴെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്