ദേശീയപാത തകർന്ന സംഭവം: ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണമെന്ന് അമികസ് ക്യൂറി; NHAI അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതി
മഴക്കാലത്ത് ദേശീയപാത തകർന്ന സംഭവത്തെ തുടർന്ന് ദേശീയപാതാ അതോറിറ്റി (NHAI) ശക്തവും കാര്യക്ഷമവുമായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണമെന്ന് അമികസ് ക്യൂറി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.സമയബന്ധിതമായി പദ്ധതി തയ്യാറാക്കാൻ NHAIക്ക് നിർദേശം നൽകണമെന്നും അമികസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അമികസ് ക്യൂറി റിപ്പോർട്ടിന്മേൽ കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടു. മൺസൂൺ കാലയളവിൽ ദേശീയപാതകൾക്കു നേരിടേണ്ടി വരുന്ന അപകടസാധ്യതകൾ കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാക്കിയ പദ്ധതികളെക്കുറിച്ചും കോടതി വിശദീകരണം ആവശ്യപ്പെട്ടു