ദേശീയപാത തകർച്ച: പരിഹാരമാണ് ആവശ്യം പഴിചാരൽ അല്ല; ഹൈക്കോടതി

ദേശീയപാത തകർച്ചയിൽ ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതിയുടെ വിമർശനം.പ്രശ്‌നത്തിന് പരിഹാരമാണ് ആവശ്യം പഴിചാരൽ അല്ല എന്ന് ഹൈക്കോടതി പറഞ്ഞു.സമഗ്രമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.
ദേശീയപാതകളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും പാതയുടെ നിർമ്മാണം ശാസ്ത്രീയമായി പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കണം എന്നും കോടതി അഭിപ്രായപ്പെട്ടു. ക്ഷമയോടെ കാത്തിരിക്കുന്ന ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.
ദൃഢതയില്ലാത്ത മണ്ണാണ് ദേശിയപാത നിർമാണത്തിന് ഉപയോഗിച്ചതെന്നും പ്രഥമദൃഷ്ട്യാ കരാറുകാരുടെ വീഴ്ചയാണിയാണ് ദേശീയപാത തകർച്ചയുടെ കാരണമെന്നാണ് എൻഎച്ച്എഐ കോടതിയിൽ നൽകിയ റിപ്പോർട്ട്