ദേശീയപാത തകർന്ന സംഭവത്തിൽ: കേന്ദ്ര ട്രാൻസ്‌പോർട്ട് സെക്രട്ടറിക്ക് പിഎസി മുന്നിൽ ഹാജരാകാൻ നിർദ്ദേശം

  1. Home
  2. Kerala

ദേശീയപാത തകർന്ന സംഭവത്തിൽ: കേന്ദ്ര ട്രാൻസ്‌പോർട്ട് സെക്രട്ടറിക്ക് പിഎസി മുന്നിൽ ഹാജരാകാൻ നിർദ്ദേശം

national highway collapse case


സംസ്ഥാനത്ത് ദേശീയപാതാ ഇടിഞ്ഞതുമായി ബന്ധപ്പെട്ട് കേന്ദ്ര ട്രാൻസ്‌പോർട്ട് സെക്രട്ടി നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി നിർദ്ദേശം നൽകി. ട്രാൻസ്‌പോർട്ട് സെക്രട്ടിക്കൊപ്പം ദേശീയ പാത അതോരിറ്റി ചെയർമാനും ഹാജരാകാൻ നോട്ടീസ് നൽകി. പിഎസി അദ്ധ്യക്ഷൻ കെസി വേണുഗോപാൽ കൂരിയാട് റോഡ് ഇടിഞ്ഞ സ്ഥലത്ത് നേരിട്ടെത്തി സ്ഥിതി മനസ്സിലാക്കും. വ്യാഴാഴ്ച യോഗത്തിന് മുമ്പ് സ്ഥലം സന്ദർശിക്കാനാണ് ആലോചന.

കേരളത്തിലെ വീഴ്ചകൾ പരിശോധിക്കുന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം മന്ത്രി നിതിൻ ഗഡ്കരി ഉന്നതതല യോഗം വിളിക്കാനിരിക്കെയാണ് പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ നീക്കം.റോഡ് നിർമ്മാണത്തിലെ വീഴ്ചക്കെതിരെ മന്ത്രാലയം നിർമാതാക്കളെയും കൺസൾട്ടന്റുകളെയും താൽക്കാലികമായി വിലക്കുമായും, വിശദീകരണം തേടുകയും ചെയ്തു.

ദേശീയപാത നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന് സംസ്ഥാന കോൺഗ്രസ് നേത്യത്വം അരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാർലമെൻറ് അക്കൗണ്സ് കമ്മിറ്റി വിഷയത്തിൽ ഇടപെടുന്നത്. 29ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എത്തുമ്പോൾ പ്രധാന കരാറിൻറെയും ഉപകരാറുകളുടെയും തുകയിലെ വ്യത്യാസം അടക്കം ഉന്നയിക്കാനാണ് നീക്കം. നേരത്തെ പാർലമെൻറ് അക്കൗണ്ട്‌സ് കമ്മിറ്റി കൊച്ചിയിൽ സിറ്റിംഗ് നടത്തിയപ്പോഴും ഈ വിഷയം ഉയർന്നിരുന്നു.