മലപ്പുറത്ത് വീണ്ടും ദേശീയപാത ഇടിഞ്ഞു താഴ്ന്നു;വലിയപറമ്പിൽ വൻ ഗതാഗതം തടസ്സം നേരിട്ടു

മലപ്പുറം തലപ്പാറയ്ക്കടുത്ത് സമീപം ദേശീയപാത വീണ്ടും ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.വലിയപറമ്പിൽ അഴുക്കുചാൽ കടന്നു പോകുന്ന ഭാഗത്താണ് പ്രധാനറോഡ് ഇടിഞ്ഞു താഴ്ന്നത്. കൂരിയാടു നിന്ന് 4 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.
കൂരിയാട് ദേശീയപാത നിർമിച്ച അതേ കമ്പനി തന്നെയാണ് ഇവിടെയും നിർമാണം നടത്തിയിരിക്കുന്നത്. ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി മണ്ണിട്ടുയർത്തിയ ഭാഗത്തെ ഭിത്തിയിലെ കട്ടകളിലാണ് വിള്ളൽ കണ്ടെത്തിയത്.
സ്ഥലം മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സന്ദർശിച്ചു. കൂരിയാടിന്റെ തുടർച്ചയാണ് വലിയപറമ്പിലേതുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അശാസ്ത്രീയ ഡിസൈൻ ആണെന്ന് അവർ തന്നെ സമ്മതിച്ചതാണ്. റോഡ് പോകുന്ന എല്ലായിടത്തും ആശങ്ക ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.