'മദ്യം ലഭിക്കാൻ സമയം എടുക്കുന്നു, നീണ്ട വരി ഒഴിവാക്കാൻ നടപടി വേണം'; നവകേരള സദസിൽ അപേക്ഷ, അതിവേഗ നടപടി

  1. Home
  2. Kerala

'മദ്യം ലഭിക്കാൻ സമയം എടുക്കുന്നു, നീണ്ട വരി ഒഴിവാക്കാൻ നടപടി വേണം'; നവകേരള സദസിൽ അപേക്ഷ, അതിവേഗ നടപടി

Beverage shop


മദ്യം വാങ്ങാനുള്ള കഷ്ടപ്പാടുകൾ പറഞ്ഞ് പാലക്കാട് സ്വദേശി നവകേരള സദസിൽ നൽകിയ അപേക്ഷയിൽ നടപടി. പാലക്കാട് എലപ്പുള്ളി സ്വദേശി ഷിബുവാണ് അപേക്ഷ നൽകിയത്. 

'കിലോമീറ്ററോളം സഞ്ചരിച്ച് നീണ്ട വരിയിൽ നിന്നാലും, മദ്യം കിട്ടാൻ സമയം എടുക്കുന്നു. സ്ഥലപരിമിതി പരിഹരിക്കണം. നീണ്ട വരി ഒഴിവാക്കാൻ നടപടി വേണം'. - ഷിബുവിന്റെ പരാതി. ഇതിന് പിന്നാലെ തൊട്ടടുത്ത ഷോപ്പിൽ ഉടനെ പുതിയ കൗണ്ടറുകൾ തുറക്കുമെന്ന് സർക്കാർ രേഖാമൂലം അറിയിച്ചു. ബീവറേജസ് കോർപ്പറേഷൻ തൃശൂർ റീജിയണൽ ഓഫീസിൽ നിന്നാണ് മറുപടിയെത്തിയത്. എന്നാൽ ഇതേ പഞ്ചായത്തിലെ ട്രാൻസ്‌ജെൻഡർ വീട് നിർമാണത്തിന് സഹായം ചോദിച്ച് കൊടുത്ത പരാതിയിൽ ഇതുവരെ മറുപടി പോലും കൊടുത്തില്ല.

നവകേരള സദസിൽ ലഭിച്ച മദ്യപന്റെ പരാതിയിൽ ഉടനടി നടപടി സ്വീകരിച്ചതിന് പിന്നാലെ വിമർശനങ്ങളും ഉയരുന്നുണ്ട്. നവകേരള സദസിൽ ഈ ഒരു പരാതി മാത്രമാണോ ലഭിച്ചതെന്നും ചിലർ ചോദിക്കുന്നുണ്ട്.