നവകേരള സദസ്സ് തിരുവനന്തപുരം ജില്ലയിൽ മൂന്നാം ദിനം

  1. Home
  2. Kerala

നവകേരള സദസ്സ് തിരുവനന്തപുരം ജില്ലയിൽ മൂന്നാം ദിനം

navakeralam


നവകേരള സദസ്സ് തിരുവനന്തപുരം ജില്ലയിൽ പര്യടനം തുടരുന്നു. മൂന്നാം ദിവസമായ ഇന്ന് നാല് നിയോജക മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശനം നടത്തുക. അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിൽ ഇന്ന് നവകേരള സദസ്സ് നടക്കും. കാട്ടാക്കട തൂങ്ങാംപാറ കാളിദാസ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിനാണ് പ്രഭാതയോഗം. തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നടക്കും. രാവിലെ അരുവിക്കര മണ്ഡലത്തിലാണ് ആദ്യ നവകേരള സദസ്സ്. ഉച്ചക്ക് ശേഷം കാട്ടാക്കട മണ്ഡലത്തിലെ നവകേരള സദസ്സ് ക്രിസ്ത്യൻ കോളേജിലും നെയ്യാറ്റിൻകര മണ്ഡലത്തിലെ നവകേരള സദസ്സ് മുനിസിപ്പൽ സ്റ്റേഡിയത്തിലും നടക്കും. പാറശാല മണ്ഡലത്തിലെ നവകേരള സദസ്സിന് കാരക്കോണം മെഡിക്കൽ കോളേജാണ് വേദി.

122 മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കിയാണ് നവ കേരള സദസ് തലസ്ഥാനത്തെത്തിയത്. ഡിസംബർ 23നാണ് നവകേരള സദസ്സ് അവസാനിക്കുക. നേമം, കോവളം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് സമാപന ദിവസത്തെ പര്യടനം. നവകേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് നവ കേരള സദസ്സ് പുരോഗമിക്കുന്നത്.