നൂറോളം വിദ്യാർഥികൾക്ക് രോഗബാധ; വയനാട്ടിലെ കൽപറ്റ സെന്റ് ജോസഫ്സ് സ്‌കൂൾ ഒരാഴ്ചത്തേക്ക് അടച്ചു

  1. Home
  2. Kerala

നൂറോളം വിദ്യാർഥികൾക്ക് രോഗബാധ; വയനാട്ടിലെ കൽപറ്റ സെന്റ് ജോസഫ്സ് സ്‌കൂൾ ഒരാഴ്ചത്തേക്ക് അടച്ചു

image


നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദിയും ബാധിച്ചതിനെ തുടർന്ന് വയനാട്ടിലെ സ്‌കൂൾ ഒരാഴ്ചത്തേക്ക് അടച്ചിട്ടു. കൽപ്പറ്റയിലെ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളാണ് ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം അടച്ചത്. രോഗബാധിതരായ വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ സ്‌കൂളിലെത്തി പരിശോധന നടത്തിയിരുന്നു. സ്‌കൂളിലെ വാട്ടർ ടാങ്കും കിണറും കൃത്യമായി അണുവിമുക്തമാക്കിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതേത്തുടർന്ന് സ്‌കൂൾ ഒരാഴ്ചത്തേക്ക് അടച്ചിട്ട് ശുചീകരണവും അണുവിമുക്തമാക്കലും നടത്താൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.

കൽപ്പറ്റ ജനറൽ ആശുപത്രിയിലെ റെസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. ശ്യാം, ഹെൽത്ത് ഇൻസ്പെക്ടർ പി.എ. നവാസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേഷ് കുമാർ, ബിബിൻ വർഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.