'നിലവാരത്തിൽ നീറ്റ്, ലീക്ക് ഇല്ലാത്ത പായ്ക്ക്'; ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈകോയുടെ പരസ്യം
നീറ്റ് (NEET) പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെ പരിഹസിച്ച് സപ്ലൈകോയുടെ വേറിട്ട പരസ്യപ്രചാരണം. 'നിലവാരത്തിൽ നീറ്റ്, ലീക്ക് ഇല്ലാത്ത പായ്ക്ക്' എന്ന കുറിപ്പോടെയാണ് സപ്ലൈകോ തങ്ങളുടെ പുതിയ പരസ്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
മികച്ച ഗുണനിലവാരത്തിനായി ഒന്നിച്ചുനിൽക്കാമെന്നും, ഭക്ഷ്യസുരക്ഷയുടെയും വിശ്വാസ്യതയുടെയും ഉറപ്പാണ് സപ്ലൈകോ ജനങ്ങൾക്ക് നൽകുന്നതെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കുന്നു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടയിലാണ് സപ്ലൈകോയുടെ ഈ ട്രോൾ പരസ്യം ശ്രദ്ധനേടുന്നത്. വിഷയം ഉന്നയിച്ച് ഡൽഹിയിൽ വിദ്യാർത്ഥി സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധം കടുക്കുന്നതിനിടെയാണ് സപ്ലൈകോയുടെ ഈ വേറിട്ട ഇടപെടൽ.
