നെടുമങ്ങാട് ജില്ലാ ആശുപത്രി പ്രതിഷേധം: രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

  1. Home
  2. Kerala

നെടുമങ്ങാട് ജില്ലാ ആശുപത്രി പ്രതിഷേധം: രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

BJP


നെടുമങ്ങാട്  ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തെ തുടർന്നുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.പ്രതിഷേധത്തിനിടെ അക്രമം നടത്തിയെന്നാരോപിച്ചാണ് സജി, ശാലു എന്നീ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ നേരത്തേ തന്നെ നെടുമങ്ങാട് പൊലീസ് കേസെടുത്തിരുന്നു.
പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാതശിശു മരിച്ചതിനെ തുടർന്ന് ആശുപത്രിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയെ തുടർന്നാണ് കണ്ടാലറിയാവുന്ന ഒരു കൂട്ടം ആളുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു