നീറ്റ് പരീക്ഷാ ക്രമക്കേട് ; വിദ്യാർത്ഥികളുടെ വിശ്വാസവും ആത്മവിശ്വാസവും തകർത്തതായി പിണറായി വിജയൻ
നീറ്റ് പരീക്ഷാ ക്രമക്കേനെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ചോദ്യപേപ്പർ ചോർച്ച വിദ്യാർത്ഥികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്നതാണന്ന് അദ്ദേഹം ആരോപിച്ചു.
എൻ ടി എക്ക് ചുമതല നൽകിയ ശേഷം ഇത് ആദ്യമായല്ല ചോദ്യപേപ്പറുകൾ ചോരുന്നത്. പരീക്ഷ സംവിധാനം വിശ്വാസതയോടെ നടത്തേണ്ടവർ തന്നെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടു. സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് വിദ്യാഭ്യാസ സംവിധാനത്തോടുള്ള വലിയ അപമാനമെന്നും പിണറായി വിജയൻ പറഞ്ഞു.
എൻ.ടി.എ. പിരിച്ചുവിട്ട് പരീക്ഷകൾ നടത്താനുള്ള ചുമതല മുൻപത്തെപ്പോലെ അതത് സർക്കാർ ഏജൻസികൾക്ക് കൈമാറേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.ചോദ്യപേപ്പർ ചോർച്ച, കോച്ചിംഗ് മാഫിയകളുടെ ഇടപെടൽ, അഴിമതി എന്നിവയെക്കുറിച്ച് ഉയരുന്ന ആരോപണങ്ങൾ അതിവ ആശങ്കാജനകമാണ്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വർഷങ്ങളായുള്ള പരിശ്രമത്തിന്റെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും നടുവിൽ പരീക്ഷയെ സമീപിക്കുമ്പോൾ, ഇത്തരം ക്രമക്കേടുകൾ അവരുടെ നീതിപൂർണമായ അവസരങ്ങളെയാണ് കവർന്നെടുക്കുന്നത്.
ഈ സംഭവത്തിൽ വിഷയത്തിൽ സമഗ്രവും സുതാര്യവും സമയബന്ധിതവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വിദ്യാർത്ഥികളുടെ ഭാവി പരീക്ഷണശാലയാക്കരുതെന്നും പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
