നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദം; തുടർച്ചയായ രണ്ടാം ദിവസവും പ്രക്ഷുബ്ധമായി പാർലമെന്റ്

  1. Home
  2. Kerala

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദം; തുടർച്ചയായ രണ്ടാം ദിവസവും പ്രക്ഷുബ്ധമായി പാർലമെന്റ്

lok sabha


നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് തുടർച്ചയായ രണ്ടാം ദിവസവും പാർലമെന്റിൽ പ്രതിഷേധം ശക്തമായി. ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ

ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ സമരം നടത്തുന്ന വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളം വെച്ചതോടെയാണ് സഭ നടപടികൾ തടസ്സപ്പെട്ടത്.ഇതേ തുടർന്ന് ലോക്‌സഭയും രാജ്യസഭയും ഉച്ചയ്ക്ക് 12 വരെ നിർത്തിവച്ചു.

വർഷകാല സമ്മേളനം ആരംഭിച്ചതിന് പിന്നാലെ തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യസഭയുടെ നടപടികൾ പ്രതിഷേധത്തെ തുടർന്ന് തടസ്സപ്പെടുന്നത്. സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ചയും നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്ന് സഭ മണിക്കൂറുകളോളം നിർത്തിവച്ചിരുന്നു.