ബന്ധു നിയമന വിവാദം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് ബെന്നി തോമസ് രാജിവച്ചു

  1. Home
  2. Kerala

ബന്ധു നിയമന വിവാദം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് ബെന്നി തോമസ് രാജിവച്ചു

image


 വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫായി നിയമിക്കപ്പെട്ടിരുന്ന സഹോദരീഭർത്താവ് ബെന്നി തോമസ് സ്ഥാനമൊഴിഞ്ഞു. രാജിക്കത്ത് അദ്ദേഹം മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി.

ബന്ധു നിയമനം സംബന്ധിച്ച വിവാദം ഉയർന്നതിന് പിന്നാലെയാണ് രാജി. സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായാണ് ബെന്നി തോമസിനെ നിയമിച്ചിരുന്നത്.

നിയമനത്തിനെതിരെ വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ബെന്നി തോമസ് പദവി ഒഴിയാൻ തീരുമാനിച്ചതെന്നാണ് സൂചന. രാജി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ സർക്കാർ സ്വീകരിക്കും.