പാലാ നഗരസഭയ്ക്ക് പുതിയ ചെയർപേഴ്സൺ; മായ രാഹുലിന് 16 വോട്ട്

  1. Home
  2. Kerala

പാലാ നഗരസഭയ്ക്ക് പുതിയ ചെയർപേഴ്സൺ; മായ രാഹുലിന് 16 വോട്ട്

image


കോട്ടയം പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്സണായി മായ രാഹുലിനെ തെരഞ്ഞെടുത്തു. 16 പേരുടെ പിന്തുണയോടെയാണ് മായ രാഹുൽ ചെയർപേഴ്സൺ സ്ഥാനത്തെത്തിയത്. എൽഡിഎഫിലെ 12 കൗൺസിലർമാരും മൂന്ന് കോൺഗ്രസ് വിമതരുമാണ് മായയെ പിന്തുണച്ചത്. യുഡിഎഫ് സ്ഥാനാർഥി റിയ ബിനോയ്ക്ക് 10 വോട്ടുകൾ ലഭിച്ചു.

മുൻ ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടത്തിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്നാണ് പുതിയ ചെയർപേഴ്സണെ കണ്ടെത്താൻ തെരഞ്ഞെടുപ്പ് നടന്നത്.

കഴിഞ്ഞ മാസം 21നാണ് എൽഡിഎഫ് പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ നാല് കോൺഗ്രസ് കൗൺസിലർമാർക്കൊപ്പം കോൺഗ്രസ് കൗൺസിലറായിരുന്ന മായ രാഹുലും പിന്തുണച്ചിരുന്നു. ഇതോടെ യുഡിഎഫ് പിന്തുണയോടെ നിലനിന്നിരുന്ന നഗരസഭാ ഭരണത്തിൽ പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു.

അതേസമയം, അവിശ്വാസ പ്രമേയത്തെ പിന്തുണച്ച നാല് കോൺഗ്രസ് കൗൺസിലർമാർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം കോട്ടയം ഡിസിസി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.