പുതിയ ലേബർ കോഡ്: പഠിക്കാൻ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ
കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ. സമിതിയിൽ ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെടെ ഉണ്ടാകും. സമിതി രൂപീകരിച്ച് പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയും 22 ട്രേഡ് യൂണിയൻ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.
ലേബർ കോഡിന്റെ ഭാഗമായി സംസ്ഥാനത്ത് രൂപീകരിക്കേണ്ട ചട്ടങ്ങൾ സംബന്ധിച്ച് പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ പ്രധാന ചുമതല. ലേബർ കോഡിൽ തൊഴിലാളികളുടെ പരിധി നിർണയിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനിച്ചു.
