ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

  1. Home
  2. Kerala

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

rain alert


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും പശ്ചിമ ബംഗാൾ - വടക്കൻ ഒഡീഷ തീരങ്ങൾക്ക് മുകളിലുമായാണ് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. ഇത് അടുത്ത 2-3 ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കൂടാതെ തെക്കുപടിഞ്ഞാറൻ രാജസ്ഥാന് മുകളിലുള്ള ന്യൂനമർദ്ദവും തുടരുന്നുണ്ട്. ഇവയുടെ സ്വാധീനത്താൽ തിങ്കൾ മുതൽ ബുധൻ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും.

അലർട്ടുകൾ നൽകിയിരിക്കുന്ന ജില്ലകൾ:

  • തിങ്കൾ: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
  • ചൊവ്വ: പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
  • ബുധൻ: തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്

മഴ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.