കോർപ്പറേഷനുകളിൽ പുതിയ മേയർമാർ ചുതലയേറ്റു; ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് ഉച്ചക്ക് ശേഷം
സംസ്ഥാനത്ത് കോർപ്പറേഷനുകളിൽ പുതിയ മേയർമാർ ചുതലയേറ്റു. തിരുവനന്തപുരത്ത് വി.വി.രാജേഷും ,കൊല്ലത്ത് എ.കെ.ഹഫീസും മേയർമാരായി. കൊച്ചിയിൽ മിനി മോളും തൃശൂരിൽ ഡോ. നിജി ജസ്റ്റിനും തെരഞ്ഞെടുക്കപ്പെട്ടു. ഒ.സദാശിവനാണ് കോഴിക്കോട് മേയർ. കണ്ണൂരിൽ പി.ഇന്ദിരയും ചുമതലയേറ്റു.
തെരഞ്ഞെടുപ്പ് നടന്ന ആറ് കോർപറേഷനുകളിലും 86 മുനിസിപ്പാലിറ്റികളിലും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടന്നു. തൃപ്പൂണിത്തുറ നഗരസഭ ഭരണം എൻഡിഎക്ക് ലഭിച്ചു. ബിജെപിയുടെ പി.എൽ ബാബു ചെയർമാനായി. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ രണ്ട് വോട്ട് അസാധുവായി. പാലക്കാട് നഗരസഭയും ബിജെപി നിലനിർത്തി.കോട്ടയം നഗരസഭ അധ്യക്ഷനായി കോൺഗ്രസ് അംഗം എം.പി സന്തോഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. കൽപ്പറ്റ നഗരസഭയിൽ എൽഡിഎഫിന്റെ പി. വിശ്വനാഥൻ ചുമതലയേറ്റു. പണിയ വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യത്തെ ചെയർപേഴ്സണാണ്. പാലാ നഗരസഭയിൽ ദിയ പുളിക്കക്കണ്ടം അധ്യക്ഷയായി. ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് 21 കാരിയായ ദിയ.കണ്ണൂർ തലശേരി നഗരസഭ ചെയർമാൻ ആയി കാരായി ചന്ദ്രശേഖരൻ തെരഞ്ഞെടുക്കപ്പെട്ടു.ഫസൽ വധക്കേസിലെ എട്ടാം പ്രതിയാണ് കാരായി ചന്ദ്രശേഖരൻ.
ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് ഉച്ചക്ക് ശേഷം നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും പ്രസിഡന്റ് സ്ഥാനത്തേക്ക്
രാവിലെ 10.30നും വൈസ് പ്രസിഡന്റ് 2.30നുമാണ് തെരഞ്ഞെടുപ്പ് നടക്കും
