കോഴിക്കോട് നിപ ബാധിതൻ്റെ പുതിയ പരിശോധനാ ഫലം നെഗറ്റീവ്
കോഴിക്കോട് നിപ ബാധ സ്ഥിരീകരിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന 43കാരന്റെ പുതിയ പരിശോധനാഫലം നെഗറ്റീവായതായി കോഴിക്കോട് മെഡിക്കൽ കോളേജ് അറിയിച്ചു. മെഡിക്കൽ കോളജ് ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗമുക്തിയുടെ ആദ്യ സൂചനകൾ നൽകിക്കൊണ്ട് ഫലം നെഗറ്റീവായത്.ഈ ഫലം പൂർണമായി സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകൾ പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്.അതേസമയം ആരോഗ്യനിലയിൽ മാറ്റമില്ലാത്തതിനാൽ യുവാവ് മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ തുടരും. പ്രോട്ടോക്കോൾ പ്രകാരമാണ് വീണ്ടും പരിശോധന നടത്തിയത്. ഇക്കഴിഞ്ഞ 10-ാം തീയതിയാണ് രാമനാട്ടുകര സ്വദേശിക്ക് നിപ സ്ഥിരീകരിച്ചത്.
