ജയിലുകളിൽ രാഷ്ട്രീയ പാർട്ടികളുടെ മുഖപത്രങ്ങൾക്ക് വിലക്ക്; ഉത്തരവിറക്കി ജയിൽ ഡി.ജി.പി
സംസ്ഥാനത്തെ ജയിലുകളിൽ രാഷ്ട്രീയ പാർട്ടികളുടെ മുഖപത്രങ്ങൾക്കും മാസികകൾക്കും വിലക്കേർപ്പെടുത്തി. ഇനി മുതൽ പണം നൽകിയോ സ്‌പോൺസർഷിപ്പ് വഴിയോ രാഷ്ട്രീയ പാർട്ടികളുടെ പ്രസിദ്ധീകരണങ്ങൾ ജയിലുകളിൽ എത്തിക്കാൻ അനുവദിക്കില്ല.
ജയിൽ ഉപദേശക സമിതി അംഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജയിൽ ഡി.ജി.പി എസ്. ശ്രീജിത്തിന്റെ ഉത്തരവ്. സംസ്ഥാനത്തെ 55 ജയിലുകളിൽ ദേശാഭിമാനി പത്രം വിതരണം ചെയ്യുന്നുണ്ടെന്നും തടവുകാർക്ക് സത്യസന്ധമായ വാർത്തകൾ ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരമാണ് ജയിൽ ഡി.ജി.പി സർക്കുലർ പുറത്തിറക്കിയത്.
