രാത്രികാല പോസ്റ്റുമോർട്ടം നടപ്പാക്കൽ പ്രതിസന്ധിയിൽ; ജീവനക്കാരുടെ കുറവ് തടസ്സമെന്ന് മന്ത്രി കെ. മുരളീധരൻ

  1. Home
  2. Kerala

രാത്രികാല പോസ്റ്റുമോർട്ടം നടപ്പാക്കൽ പ്രതിസന്ധിയിൽ; ജീവനക്കാരുടെ കുറവ് തടസ്സമെന്ന് മന്ത്രി കെ. മുരളീധരൻ

k muraleedharan


ഹൈക്കോടതി നിർദേശപ്രകാരം രാത്രികാല പോസ്റ്റുമോർട്ടം സംവിധാനം നടപ്പാക്കുന്നതിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് പ്രതിസന്ധിയാണെന്ന് മന്ത്രി കെ. മുരളീധരൻ. മുൻ സർക്കാർ ഈ വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും പുരോഗതി കൈവരിക്കാൻ കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ മെഡിക്കൽ കോളേജുകളിലും കാസർഗോഡ് ജനറൽ ആശുപത്രിയിലുമാണ് രാത്രികാല പോസ്റ്റുമോർട്ടം നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.എന്നാൽ ജീവനക്കാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം പദ്ധതി നടപ്പാക്കൽ ബുദ്ധിമുട്ടിലാണെന്ന് മന്ത്രി വ്യക്തമാക്കി. ജീവനക്കാരും സൗകര്യങ്ങളും ഉറപ്പാക്കാതെ ജീവനക്കാരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ പ്രോട്ടോക്കോൾ പ്രകാരം, ആവശ്യമായ സൗകര്യങ്ങളുള്ള ആശുപത്രികളിൽ രാത്രിയിലും പോസ്റ്റുമോർട്ടം നടത്താൻ അനുമതി നൽകിയിട്ടുണ്ട്. അവയവദാനം വേഗത്തിലാക്കുകയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വേഗത്തിൽ വിട്ടു നൽകാനുമാണ് പരമ്പരാഗതമായി പകൽ സമയത്ത് മാത്രം നടത്തിയിരുന്ന പോസ്റ്റുമോർട്ടം നടപടികൾ ഇപ്പോൾ 24 മണിക്കൂർ സംവിധാനത്തിലേക്ക് മാറിയതിന്റെ ലക്ഷ്യം