നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്:സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി പി.വി. അൻവർ

  1. Home
  2. Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്:സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി പി.വി. അൻവർ

Jifri Muthukoya Thangal and Pv Anvar


നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി, പി.വി. അൻവർ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി . ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. നേരത്തെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായും അൻവർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

നിലമ്പൂരിൽ അവസാനവട്ട വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ.
ഇന്നലെ കലാശക്കൊട്ടിനില്ലെന്ന് അൻവർ വ്യക്തമാക്കിയിരുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പ്രമേയം നമ്മൾ ഉയർത്തിയ വിഷയങ്ങളാണ്.ഈ വിഷയങ്ങൾ മുഴുവൻ വോട്ടർമാരിലേക്കും എത്തിക്കേണ്ട ചുമതല ഏറ്റെടുക്കേണ്ടതുണ്ട്. അതിനാൽ നാളെ കലാശക്കൊട്ടിന്റെ സമയംകൂടി വീടുകൾ കയറി പ്രചരണം നടത്താൻ ആണ് അൻവറിന്റെ തീരുമാനം. പൊതു ജനങ്ങളുടെ യാത്രാ സൗകര്യം കൂടി പരിഗണിച്ചാണ് കലാശക്കൊട്ടിന്റെ സമയം കൂടി വ്യക്തികളെ കാണാനും വീടുകൾ കയറാനും നമ്മുടെ വോട്ടുകൾ ഉറപ്പിക്കാനും വിനിയോഗിക്കുന്നത് എന്ന് അൻവർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.