നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വി.ഡി. സതീശൻ പ്രചാരണത്തിന് നേതൃത്വം നൽകും

ലമ്പൂർ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രചാരണം ശക്തമാക്കാൻ
യു.ഡി.എഫ്. പ്രചാരണങ്ങൾക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേതൃത്വം നൽകും. ഇന്ന് വൈകിട്ട് നടക്കുന്ന യുഡിഎഫ് കൺവെൻഷനിൽ വി.ഡി. സതീശൻ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാകുന്നത് വരെ അദ്ദേഹം നിലമ്പൂരിൽ ക്യാമ്പ് ചെയ്യും. യുഡിഎഫ് പ്രചാരണത്തിന് പുതിയ ഊർജം നൽകുക എന്ന ലക്ഷ്യത്തോടെ കൂടുതൽ സംസ്ഥാന നേതാക്കളും അടുത്ത ദിവസങ്ങളിലായി നിലമ്പൂരിൽ എത്തും.
അതേസമയം, പിവി അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തണമെന്ന് തൃണമൂൽ കോൺഗ്രസിന്റെ ആവശ്യം ശക്തമാകുന്നു. രണ്ടു ദിവസത്തിനകം തീരുമാനം അറിയിച്ചില്ലെങ്കിൽ അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് നിലപാട്. കെ സുധാകരനും പി.കെ. കുഞ്ഞാലിക്കുട്ടിയും അൻവറുമായി ചർച്ച നടത്തി. മുന്നണിയിലേക്കുള്ള പ്രവേശനത്തിൽ ഉടൻ തീരുമാനം വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.