നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഷിനാസ് ബാബുവിനെ പരിഗണിച്ച് സിപിഎം

  1. Home
  2. Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഷിനാസ് ബാബുവിനെ പരിഗണിച്ച് സിപിഎം

shinas babu


നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥിയായി ഡോ. ഷിനാസ് ബാബുവിനെ പരിഗണിക്കുന്നതായി വിവരം. നിലമ്പൂർ ജില്ലാ ആശുപത്രിയുടെ സൂപ്രണ്ടായ ഷിനാസ് ബാബു, സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായ വ്യക്തിയാണ്എൽഡിഎഫ് ജില്ലാ നേതൃത്വം ഷിനാസുമായി
ചർച്ച നടത്തി എന്നാണ് റിപ്പോർട്ട്.മത്സരിക്കുന്നതിൽ ഷിനാസിന് എതിർപ്പില്ലെന്നും സൂചനയുണ്ട്.

ആദിവാസി മേഖലയിൽ ഉൾപ്പെടെ സാമൂഹിക പ്രവർത്തനത്തിൽ സജീവമാണ് ഷിനാസ്, ജനീകയത കണക്കിലെടുത്താണ് ഷിനാസ് ബാബുവിനെ സിപിഎം പരിഗണിക്കുന്നത്.ഇന്ത്യൻ മുൻ ഫുട്‌ബോൾ താരം യു.ഷറഫലി, ജില്ലാ പഞ്ചായത്തംഗം ഷെറോണ, തോമസ് മാത്യു എന്നിവരുടെ പേരും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ നാളെ സെക്രട്ടേറിയറ്റ് ചേരാനിരിക്കെ ഷിനാസ് ബാബുവിന്റെ പേരിലേക്ക് അന്തിമമായി എത്തിയെന്നാണ് വിവരം.