കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒൻപത് വയസുകാരൻ മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒൻപത് വയസുകാരൻ മരിച്ചു. ബേടകം തലേക്കുന്ന് സ്വദേശി അഷ്‌റഫ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ഇയാസ് (9) ആണ് മരിച്ചത്.
കുണ്ടംകുഴി ഗവൺമെന്റ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു മുഹമ്മദ് ഇയാസ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മരണകാരണം സംബന്ധിച്ചും ചികിത്സാ നടപടികളുമായി ബന്ധപ്പെട്ടും പൊലീസ് പരിശോധന നടത്തിവരികയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
