മൂവാറ്റുപുഴയിൽ കാറിടിച്ച് ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം

  1. Home
  2. Kerala

മൂവാറ്റുപുഴയിൽ കാറിടിച്ച് ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം

accident


മൂവാറ്റുപുഴയിൽ ഡാൻസ് ക്ലാസ് കഴിഞ്ഞ് മുത്തശ്ശിക്കൊപ്പം മടങ്ങിയ ഒൻപത് വയസ്സുകാരി കാറിടിച്ച് മരിച്ചു. പട്ടിമറ്റം പുത്തൻപുരയിൽ രാജേഷിന്റെ മകൾ റയ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. അപകടത്തിൽ കുട്ടിയുടെ മുത്തശ്ശിക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് രാവിലെ 11 മണിയോടെ മൂവാറ്റുപുഴ നിർമല കോളജിന് സമീപമായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട് അമിതവേഗതയിലെത്തിയ കാർ ആദ്യം സ്കൂട്ടറിൽ ഇടിച്ച ശേഷം ഇരുവരുടെയും ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റയ തൽക്ഷണം മരിച്ചു.

പരിക്കേറ്റ മുത്തശ്ശി ലേഖയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്. അപകടത്തിൽ സ്കൂട്ടർ യാത്രികനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.