അച്ഛന്റെ ക്രൂരമർദ്ദനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ഒൻപതാം ക്ലാസ്‌കാരി ഗുരുതരാവസ്ഥയിൽ

  1. Home
  2. Kerala

അച്ഛന്റെ ക്രൂരമർദ്ദനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ഒൻപതാം ക്ലാസ്‌കാരി ഗുരുതരാവസ്ഥയിൽ

image


തിരുവനന്തപുരത്ത് അച്ഛന്റെ ക്രൂരമർദനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ഒൻപതാം ക്ലാസ്‌കാരി ഗുരുതരാവസ്ഥയിൽ.മദ്യപാനിയായ അച്ഛന്റെ ക്രൂരമർദനം സഹിക്കാൻ കഴിയാതെ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. നിലവിൽ പെൺകുട്ടി ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.

അച്ഛൻ ദിവസവും മദ്യപിച്ച് എത്തിയ ശേഷം അമ്മയെയും തന്നെയും ക്രൂരമായി മർദിക്കുമെന്നും , വീട്ടിൽ പൂട്ടിയിട്ടാണ് അച്ഛന്റെ മർദനമെന്നും , പറയുന്ന പെൺകുട്ടിയുടെ ഫോണിലൂടെയുള്ള ശബ്ദ സന്ദേശം പുറത്തുവന്നു. മർദനത്തിനുശേഷം രാത്രി വീട്ടിൽ നിന്നും പുറത്തിറക്കിവിടുമെന്നും പെൺകുട്ടി പറയുന്നു.

പെൺകുട്ടിയുടെ കൈയ്ക്കും മുഖത്തും കാലിനുമടക്കം ക്രൂരമായ മർദനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു. സ്‌കൂളിൽ പോകാനോ പഠിക്കാനോ സമ്മതിക്കാറില്ലെന്നും എപ്പോഴും മർദനം തന്നെയായിരുന്നുവെന്നും പെൺകുട്ടി ഫോൺ സന്ദേശത്തിൽ പറയുന്നുണ്ട്.