തിരുവനന്തപുരത്തും നിപ സംശയം: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിരീക്ഷണത്തിൽ

  1. Home
  2. Kerala

തിരുവനന്തപുരത്തും നിപ സംശയം: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിരീക്ഷണത്തിൽ

Thiruvananthapuram medical college


കോഴിക്കോട്ട്‌ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്തും സംശയകരമായ ലക്ഷണങ്ങളോടെ എത്തിയ ഒരാളെ നിരീക്ഷണത്തിലാക്കി. മെഡിക്കൽ കോേളജിൽ പനിക്ക് ചികിത്സ തേടിയെത്തിയ തിരുവനന്തപുരം ഡെന്റൽ കോളജ് വിദ്യാർഥിയെയാണ് പ്രത്യേകം സജ്ജീകരിച്ച മുറിയിൽ നിരീക്ഷണത്തിലാക്കിയത്. കൂടുതൽ പരിശോധനയ്ക്കായി ശരീരസ്രവങ്ങൾ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

കടുത്ത പനിയെത്തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇയാൾ ആശുപത്രിയിലെത്തിയത്. വവ്വാൽ കടിച്ച പഴങ്ങൾ കഴിച്ചതായി സംശയമുണ്ടെന്ന് വിദ്യാർഥി പറഞ്ഞതോടെയാണ് നിരീക്ഷണത്തിലാക്കിയത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള പരിശോധനാഫലം എത്തിയതിനു ശേഷമേ ഇത്‌ സംബന്ധിച്ച് വ്യക്തത ലഭിക്കൂ.