നിപ; 6 ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകി മന്ത്രി വീണാ ജോർജ്

  1. Home
  2. Kerala

നിപ; 6 ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകി മന്ത്രി വീണാ ജോർജ്

മന്ത്രി വീണാ ജോർജ്


പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ 6 ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്കാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്‌ക ജ്വരം എന്നിവ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം .പാലക്കാട് മണ്ണാർക്കാടും കുമരംപുത്തൂരും കണ്ടൈമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കുമരംപുത്തൂർ എട്ട്, ഒൻപത്, 10, 11, 12, 13, 14 വാർഡുകളും മണ്ണാർക്കാട് മുനിസിപ്പാലിറ്റി 25, 26, 27, 28 വാർഡുകളുമാണ് കണ്ടെമെന്റ്‌റ് സോണുകളായി പ്രഖ്യാപിച്ചത്

ഇന്നലെയാണ് പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ ചങ്ങലീരി സ്വദേശി നിപ്പ ബാധിച്ച മരിച്ചത്. പനിബാധിച്ച് ചികിത്സയിലിക്കെ മരണപ്പെടുകയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയിൽ 46 പേർ മരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിലുണ്ട്. ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെയെടുത്ത് കൂടുതൽ നിരീക്ഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു