അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഒരാൾ കൂടി അറസ്റ്റിൽ

  1. Home
  2. Kerala

അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഒരാൾ കൂടി അറസ്റ്റിൽ

arrest


കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ഉത്തർപ്രദേശിലെ നോയിഡ സ്വദേശി സൗരവ് (24) ആണ് ക്രൈംബ്രാഞ്ച് പിടിയിലായത്. ലോൺ ആപ്പ് ടെലികോളറായ ഇയാളെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി,പി ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജീവൻ ജോർജ് ആണ് ലോൺ ആപ്പ് കേസ് അന്വേഷിക്കുന്നത്.കേസിൽ നേരത്തെ ഹരിയാന സ്വദേശിയായ ജയ് പ്രകാശ്, ഉത്തർ പ്രദേശ് സ്വദേശികൾ ആയ പ്രശാന്ത് കേവൽ, ഋഷികേശ് തിവാരി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു .

അതേസമയം, കേസിലെ ഒന്നാം പ്രതിയും മുൻ കോളജ് അധ്യാപകനുമായ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. തനിക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും കേസിലേക്ക് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നുമാണ് ഡോ. റാം കോടതിയെ അറിയിച്ചിരിക്കുന്നത്. നേരത്തെ അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.കഴിഞ്ഞ ഏപ്രിൽ 10നാണ് നിതിൻ കോളജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.