നിതിൻ രാജിന്റെ മരണം: പ്രതി ഡോ. റാമിന് ജാമ്യം

  1. Home
  2. Kerala

നിതിൻ രാജിന്റെ മരണം: പ്രതി ഡോ. റാമിന് ജാമ്യം

dr ram


കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് മരിച്ച കേസിലെ പ്രതി ഡോ. റാമിന് ജാമ്യം. കർശന ഉപാധികളോടെയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. റിമാൻഡിലായി 48-ാം ദിവസമാണ് ഡോ. റാമിന് ജാമ്യം ലഭിച്ചത്.ഡോ. റാം കോളജിൽ പ്രവേശിക്കരുതെന്നും വിദ്യാർഥികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി നിർദേശിച്ചു.

തിരുവനന്തപുരം ആര്യനാട് ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്തുവീട്ടിൽ വൈ. രാജൻ-സി.ആർ. ലത ദമ്പതികളുടെ മകൻ നിതിൻ രാജ് ഏപ്രിൽ പത്തിനാണ് കോളജ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചത്. ഡോ. റാമും ഡോ. സംഗീത നമ്പ്യാരും നടത്തിയ ജാതി അധിക്ഷേപത്തെ തുടർന്നാണ് നിതിൻ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.

എന്നാൽ ലോൺ ആപ്പുമായി ബന്ധപ്പെട്ട പണമിടപാടാണ് ആത്മഹത്യയ്ക്ക് പെട്ടെന്നുള്ള പ്രേരണയായതെന്നാണ് ആദ്യം കേസ് അന്വേഷിച്ച പൊലീസ് കണ്ടെത്തിയത്. ലോൺ ആപ്പുമായി ബന്ധപ്പെട്ട് നാലുപേരെ നോയിഡയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ഡോ. സംഗീത നമ്പ്യാർക്ക് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്.