നിതിൻ രാജിന്റെ മരണം: മൂന്ന് മാസത്തിന് ശേഷം മുഖ്യപ്രതി ഡോ. എം. കെ. റാം പിടിയിൽ

  1. Home
  2. Kerala

നിതിൻ രാജിന്റെ മരണം: മൂന്ന് മാസത്തിന് ശേഷം മുഖ്യപ്രതി ഡോ. എം. കെ. റാം പിടിയിൽ

dr ram


അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ അധ്യാപകൻ ഡോ. എം. കെ. റാമിനെ പ്രത്യേക അന്വേഷണസംഘം പിടികൂടി. കർണാടകയിലെ കുടകിൽ നിന്നുമാണ് റാമിനെ പിടികൂടിയത്. അധ്യാപകനെ കണ്ണൂരിലുള്ള ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ചു.  പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ ഉണ്ടായ കാലതാമസത്തിനെതിരെ നിതിന്റെ കുടുംബം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ഒരാഴ്ചയിലേറെയായി കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണം സംഘം കർണാടകയിലും റാമിന്റെ ജന്മനാടായ ആന്ധ്രയിലും എത്തി തിരച്ചിൽ നടത്തിയിരുന്നു. ഇയാളുടെ അമ്മയുടെ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്. സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് പൊലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

ഏപ്രിൽ 10-നാണ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായ നിതിൻ രാജ് കോളജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്. സംഭവം നടന്ന് ഏകദേശം മൂന്ന് മാസം പിന്നിടുമ്പോഴാണ് മുഖ്യപ്രതി നിയമത്തിന്റെ പിടിയിലാകുന്നത്.