സ്കൂള്‍ കുട്ടികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന് നിവിൻ പോളി; ആവശ്യം പരിഗണിക്കുമെന്ന് വി ശിവന്‍കുട്ടി

  1. Home
  2. Kerala

സ്കൂള്‍ കുട്ടികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന് നിവിൻ പോളി; ആവശ്യം പരിഗണിക്കുമെന്ന് വി ശിവന്‍കുട്ടി

Sivankutty


സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന നടന്‍ നിവിന്‍ പോളിയുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞദിവസം നെടുമങ്ങാട് ഓണാഘോഷ പരിപാടിയില്‍ വച്ച് നിവിന്‍ പോളിയെ കണ്ടപ്പോഴാണ് നിവിന്‍ ഈ ആവശ്യം ഉന്നയിച്ചതെന്നും, അക്കാര്യം പരിഗണിക്കാമെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നതായും ശിവന്‍കുട്ടി വ്യക്തമാക്കി.

ഇന്റർവെൽ സമയം വർധിപ്പിച്ചാൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം  കുഞ്ഞുങ്ങൾക്ക് ലഭിക്കുമെന്നാണ് നിവിൻ പറഞ്ഞത്. ഇക്കാര്യം പരിഗണിക്കാമെന്ന്‌ നിവിനെ അറിയിച്ചുവെന്നും, ഓണാശംസകൾ നേരുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ 

"കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിൻ പോളിയെ കണ്ടത്. സംസാരിച്ചപ്പോൾ നിവിൻ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്റർവെൽ സമയം കൂട്ടണം എന്നായിരുന്നു നിവിന്റെ ആവശ്യം. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ഇന്റർവെൽ സമയം കൂട്ടിയാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമെന്ന് നിവിൻ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന്‌ നിവിനെ അറിയിച്ചു.ഓണാശംസകൾ നേർന്നു."