അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യമില്ല; മാനന്തവാടി ജില്ലാ ജയിലിൽ തുടരും
അനധികൃത മദ്യശേഖരം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുൽത്താൻ ബത്തേരി കോടതി തള്ളി. ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഇയാൾ മാനന്തവാടി ജില്ലാ ജയിലിൽ തന്നെ തുടരും. കേസിൽ വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് എക്‌സൈസിന്റെ നീക്കം.
വീട് കേസിൽപ്പെട്ട് കിടക്കുന്നതാണെന്നും തന്റെ പേരിലല്ലെന്നും, പിടിച്ചെടുത്തത് വ്യാജമദ്യമല്ല ഹോം മെയ്ഡ് വൈനാണെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ആന്റോ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. എന്നാൽ നികുതി അടച്ച രേഖകൾ പ്രകാരം വീട് ആന്റോയുടെ പേരിലാണെന്നും, പിടിച്ചെടുത്ത 67 ലിറ്റർ മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
