കൊച്ചിയിൽ ആസിഡ് മഴയ്ക്ക് സാധ്യതയില്ല: മലിനീകരണ നിയന്ത്രണ ബോര്‍ഡ്

  1. Home
  2. Kerala

കൊച്ചിയിൽ ആസിഡ് മഴയ്ക്ക് സാധ്യതയില്ല: മലിനീകരണ നിയന്ത്രണ ബോര്‍ഡ്

Brahmapuram IMA


കൊച്ചിയിൽ ആസിഡ് മഴയ്ക്ക് സാധ്യതയില്ലെന്നും നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയണ്‍മെന്റല്‍ എഞ്ചിനീയര്‍ പി.ബി ശ്രീലക്ഷ്മി. അന്തരീക്ഷത്തില്‍ സള്‍ഫര്‍ ഡയോക്‌സൈഡിന്റെ അളവ് കൂടുമ്പോഴാണ് മഴയ്‌ക്കൊപ്പം ആസിഡിന്റെ സാന്നിധ്യം ഉണ്ടാകുന്നത്. എന്നാൽ അതിനിവിടെ സാധ്യതയില്ലാത്തതിനാൽ ആശങ്ക വേണ്ട. കടലിന്റെ സാമീപ്യമുള്ളതിനാല്‍ തീപിടിത്തം മൂലമുണ്ടായ പുകയുടെ ഭൂരിഭാഗവും കട്ടിൽ ഇല്ലാതായിട്ടുണ്ട്. ഇതുകൂടാതെ കടമ്പ്രയാറിലെ വെള്ളത്തിൽ സെക്ടര്‍ പരിശോധന നടത്തുന്നത്. 15 ദിവസത്തിനുള്ളിൽ പരിശോധനാ ഫലം വരുമെന്നും അത് ജനങ്ങളെ അറിയിക്കുമെന്നും ശ്രീലക്ഷ്മി പറഞ്ഞു. 

അതേസമയം ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് തൊണ്ടയ്ക്കും കണ്ണിനുമുണ്ടായ അസ്വസ്ഥതകള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണം കുറഞ്ഞു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.സവിതയാണ് ആരോഗ്യ സേവനം തേടുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതായി അറിയിച്ചത്. ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നവര്‍ക്ക് വേണ്ടി മൊബൈല്‍ യൂണിറ്റ്, കണ്‍ട്രോള്‍ റൂമൂകള്‍ തുടങ്ങിയ പ്രത്യേക ക്രമീകരണങ്ങള്‍ ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 11 അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും അടുത്തുള്ള ഗ്രാമ്രപഞ്ചായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങളിലും ശ്വാസ് ക്ലിനിക്കുകളുടെ സേവനം ലഭ്യമാകും. പുക മൂലം ആരോഗ്യപ്രശ്നം ഉണ്ടായവരെ കണ്ടെത്തുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമായി ആരോഗ്യ സര്‍വേ നടക്കുന്നുണ്ട്. ജനങ്ങള്‍ സർവ്വേയ്ക്ക് സഹകരിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡെപ്യൂട്ടി ഡി.എം.ഒ പറഞ്ഞു.