രോഗലക്ഷണമുള്ള ആറ് പേരുടെയും നിപാ പരിശോധനാ ഫലം നെഗറ്റീവ്

മലപ്പുറം വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച 42കാരിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. രോഗി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെൻറിലേറ്ററിൽ തുടരുകയാണ്. രോഗലക്ഷണമുള്ള ആറ് പേരുടെയും നിപാ പരിശോധനാ ഫലം നെഗറ്റീവാണ്. ഇതുവരെ 59 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടത്. ഇതിൽ 45 പേരാണ് ഹൈ റിസ്ക് വിഭാഗത്തിൽ ഉള്ളത്. രോഗത്തിൻറെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് തുടരുന്നുണ്ട്. രോഗിയുടെ വീടിനടുത്ത് ചത്ത പൂച്ചയുടെ സ്രവസാമ്പിളിൻറെ പരിശോധനാ ഇന്ന് ലഭിച്ചേക്കും. മലപ്പുറത്ത് നടക്കുന്ന എൻറെ കേരളം പ്രദർശനമേളയ്ക്കെത്തുന്നവർ നിർബന്ധമായി മാസ്ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് നിർദേശിച്ചു.