പത്മനാഭസ്വാമി ക്ഷേത്ര പരിസരം 'നോ ഫ്‌ലൈയിംഗ് സോൺ' പ്രഖ്യാപിക്കണം; ശുപാർശ ചെയ്ത് സിറ്റി പൊലീസ് കമ്മീഷണർ

  1. Home
  2. Kerala

പത്മനാഭസ്വാമി ക്ഷേത്ര പരിസരം 'നോ ഫ്‌ലൈയിംഗ് സോൺ' പ്രഖ്യാപിക്കണം; ശുപാർശ ചെയ്ത് സിറ്റി പൊലീസ് കമ്മീഷണർ

padmanabha

പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിൽ 'നോ ഫ്‌ലൈയിംഗ് സോൺ' പ്രഖ്യാപിക്കണമെന്ന് ശുപാർശ ചെയ്ത് സിറ്റി പൊലീസ് കമ്മീഷണർ. ഹെലികോപ്റ്റർ പറക്കുന്നതിന് വിലക്കേർപ്പെടുത്തണമെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ. നിലവിൽ ഡ്രോണിന് മാത്രമാണ് നിയന്ത്രണം ഉണ്ടായിരുന്നത്. 

കഴിഞ്ഞ ദിവസം സ്വകാര്യ ഹെലികോപ്റ്റർ നിരവധി പ്രാവശ്യം ക്ഷേത്രത്തിന് മുകളിലൂടെ താഴ്ന്ന് പറന്നിരുന്നു. ഇതിന് പിന്നാലെയാണ് സിറ്റി പൊലീസ് കമ്മീഷണർ ഡിജിപിക്ക് ശുപാർശ നൽകിയത്.