സ്കൂളുകൾക്ക് ഇനി സൗജന്യ ഇൻറർനെറ്റ് ഇല്ല: ബിൽ സ്വയം അടയ്ക്കണമെന്ന് അറിയിപ്പ്

  1. Home
  2. Kerala

സ്കൂളുകൾക്ക് ഇനി സൗജന്യ ഇൻറർനെറ്റ് ഇല്ല: ബിൽ സ്വയം അടയ്ക്കണമെന്ന് അറിയിപ്പ്

image


സ്‌കൂളുകളിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കെ ഫോൺ സംവിധാനം നിലനിർത്തുന്ന സ്‌കൂളുകൾ അറിയിക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്. കണക്‌ഷൻ കാലാവധി പുതുക്കാനുള്ള കെ ഫോണിന്റെ കത്ത് വകുപ്പിന് ലഭിച്ചതിനു പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്. കണക്‌ഷൻ ആവശ്യമാണോ അല്ലയോ എന്ന് അറിയിക്കണമെന്നും ആവശ്യമെങ്കിൽ സേവനത്തിന്റെ ഇനിയുള്ള ബിൽ തുക അതത് സ്‌കൂൾ വഹിക്കണമെന്നും പൊതു വിദ്യാഭ്യാസ വക്തമാക്കി.കെ ഫോൺ ഒഫീഷ്യൽ പോർട്ടലിന്റെ ലിങ്കിൽ കയറി ആവശ്യകത അറിയിക്കണം എന്നാണ് അറിയിപ്പ്.

ആറായിരത്തിലേറെ സ്‌കൂളുകളിൽ കെ ഫോൺ ഉപയോഗിച്ചാണ് തടസ്സമില്ലാതെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നത്. രാജ്യത്താദ്യമായി ഇന്റർനെറ്റിനെ അവകാശമായി അംഗീകരിക്കുകയും അതനുസരിച്ച് സേവനം നൽകാൻ സ്വന്തമായി ഒപ്റ്റിക്കൽ കേബിൾ നെറ്റ‌്വർക്ക് ഏർപ്പെടുത്തുകയും ചെയ്തത് കേരളമാണ്.കഴിഞ്ഞ സർക്കാർ സംസ്ഥാനത്തിന്റെ അഭിമാനം പദ്ധതികളിൽ ഒന്നായി നടപ്പിലാക്കിയ പദ്ധതിയാണ് കെ ഫോൺ