ലഹരി കേസുകളിൽ രാഷ്ട്രീയ പരിഗണനയില്ല; ശക്തമായ നടപടി തുടരും: രമേശ് ചെന്നിത്തല

  1. Home
  2. Kerala

ലഹരി കേസുകളിൽ രാഷ്ട്രീയ പരിഗണനയില്ല; ശക്തമായ നടപടി തുടരും: രമേശ് ചെന്നിത്തല

ramesh chennithala  


ലഹരി കേസുകളിൽ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടി തുടരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആരുടെ കൂടെ ഫോട്ടോ ഉണ്ടെന്നോ ഏത് രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ളയാളാണെന്നോ നോക്കിയല്ല ലഹരി കേസുകളിൽ പ്രതികളെ പിടികൂടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഐജി തലത്തിലുള്ള അന്വേഷണ സംഘങ്ങൾ, ഡാൻസാഫ് ടീമുകൾ, എക്‌സൈസ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഓപ്പറേഷൻ തൂഫാൻ പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ഏജൻസികളുമായും മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ഒക്ടോബർ ആദ്യവാരം കേന്ദ്ര ഏജൻസികളുടെ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനൊപ്പം ലഹരിമുക്തി പുനരധിവാസത്തിനും പ്രാധാന്യം നൽകും. ഐഎംഎയുടെ സഹകരണത്തോടെ ശാസ്ത്രീയമായ പുതിയ ചികിത്സാ പ്രോട്ടോക്കോൾ നടപ്പാക്കുമെന്നും ലഹരിയുടെ വേരറുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.