പച്ചക്കറിയില്ല; കുട്ടികൾക്ക് മഞ്ഞൾ പൊടിയിട്ട് ചോറ് നൽകി സ്ക്കൂൾ അധികൃതർ; അന്വേഷണം

  1. Home
  2. Kerala

പച്ചക്കറിയില്ല; കുട്ടികൾക്ക് മഞ്ഞൾ പൊടിയിട്ട് ചോറ് നൽകി സ്ക്കൂൾ അധികൃതർ; അന്വേഷണം

SCHOOL


പച്ചക്കറിയെത്തിയിട്ട് ഒരാഴ്ചയായെന്ന കാരണം പറഞ്ഞ് കുട്ടികൾക്ക് മഞ്ഞൾപൊടി കുഴച്ച ചോറ് ഉച്ചഭക്ഷണമായി നൽകി സ്‌കൂൾ അധികൃതർ. ഛത്തീസ്ഗഡിലാണ് അത്യാവശ്യം വേണ്ട പോഷകവസ്തുക്കൾ പോലുമില്ലാതെ കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പിയത്.

ബാൽറാംപുർ ജില്ലയിലെ ബിജാകുര പ്രൈമറി സ്‌കൂളിലാണ് സംഭവം. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ കുട്ടികൾക്ക് അധികൃതർ മഞ്ഞൾപ്പൊടി ഇട്ടുകുഴച്ച ചോറ് മാത്രം നൽകുന്നത് കാണാം.

സംഭവത്തെകുറിച്ച് സ്‌കൂൾ അധികൃതർ നൽകുന്ന വിശദീകരണം ഇങ്ങനെയാണ്. പച്ചക്കറി വിതരണം ചെയ്യുന്ന ആൾക്ക് പണം നൽകാകിയതാണ് എന്നിട്ടും അയാൾ സ്ക്കൂളിലേക്ക് പച്ചക്കറികൾ നൽകുന്നില്ലെന്ന് അധികൃതർ പറയുന്നു.സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ചില വിദ്യാഭ്യാസ വകുപ്പ് ഓഫിസർ പറഞ്ഞിട്ടുണ്ട്.