വെള്ളമില്ല; സെക്രട്ടേറിയറ്റിൽ കാന്റീനും കോഫിഹൗസും അടച്ചു, പരാതിയെ തുടർന്ന് ടാങ്കറിൽ വെള്ളം എത്തിച്ചു

  1. Home
  2. Kerala

വെള്ളമില്ല; സെക്രട്ടേറിയറ്റിൽ കാന്റീനും കോഫിഹൗസും അടച്ചു, പരാതിയെ തുടർന്ന് ടാങ്കറിൽ വെള്ളം എത്തിച്ചു

secretariat


തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ വെള്ളമില്ലാത്തതിനാൽ കാന്റീൻ കോഫീഹൗസ് എന്നിവ താത്ക്കാലികമായി അടച്ചു. ജീവനക്കാർ കൈ കഴുകുന്നതിനും മറ്റും കുപ്പിവെള്ളം വാങ്ങിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പരാതിയെ തുടർന്ന് ടാങ്കറിൽ വെള്ളം എത്തിച്ചു. ജല അതോറിറ്റിയുടെ പണി നടക്കുന്നതിനാലാണ് വെള്ളമില്ലാത്തത്.

നേമത്തും ഐരാണിമുട്ടത്തും ജലഅതോറിറ്റിയുടെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതിനാലാണ് സെക്രട്ടേറിയറ്റടങ്ങുന്ന പ്രദേശങ്ങളിൽ വെള്ളമില്ലാത്തത്. പകരം വെള്ളമെത്തിക്കാനുള്ള സൗകര്യമേർപ്പെടുത്താത്തിനാലാണ് കാന്റീനും കോഫിഹൗസും അടച്ചത്.