തിരുവനന്തപുരത്ത് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു

  1. Home
  2. Kerala

തിരുവനന്തപുരത്ത് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു

IMAGE


തിരുവനന്തപുരം കഴക്കൂട്ടത്ത് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു. അസം സ്വദേശി കാജോൾ ഹുസൈനാണ് (21) മരിച്ചത്. ടെക്‌നോപാർക്കിലെ ക്വസ്റ്റ് കമ്പനിയിലാണ് സംഭവം.പെയിന്റടിക്കാനായി കെട്ടിടത്തിന്റെ ചുമർ വാട്ടർഗൺ ഉപയോഗിച്ച് കഴുകുന്നതിനിടെ 110 കെവി വൈദ്യുത കമ്പിയിൽ തട്ടുകയായിരുന്നു. ഷോക്കേറ്റ് നിലത്തുവീണ ഹുസൈനെ ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്കയയ്ക്കും.