കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു

  1. Home
  2. Kerala

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു

image


കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത അനീഷിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. നിരവധി കേസുകളിൽ അറസ്റ്റുവാറണ്ട് നിലനിൽക്കുന്ന അനീഷ് കഴിഞ്ഞ മാസം സ്പായിലെത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും പ്രതിയാണ്.

സംഭവത്തിന് പിന്നാലെ മൈസൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അനീഷ് പിടിയിലായത്. കേരളത്തിൽ മാത്രം അൻപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. കർണാടകയിൽ അഞ്ചും തമിഴ്‌നാട്ടിൽ മൂന്നും കേസുകൾ അനീഷിനെതിരെയുണ്ട്. തമിഴ്‌നാട്ടിൽ സ്വർണക്കവർച്ച ഉൾപ്പെടെയുള്ള കേസുകളിലും പ്രതിയാണ്.

കേരളത്തിൽ രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിൽ നാലും വധശ്രമക്കേസുകളാണ്. കഴിഞ്ഞ വർഷം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്നതിനിടെ അനീഷിനെ വധിക്കാൻ ശ്രമം നടന്നിരുന്നു. സംഭവത്തിൽ അമ്പായത്തോട് അഷ്‌റഫ്, ഹുസൈൻ കൊച്ചി എന്നിവർ അറസ്റ്റിലായിരുന്നു. അനീഷ് നടത്തിയ ക്വട്ടേഷനുമായി ബന്ധപ്പെട്ട കുടിപ്പകയാണ് വധശ്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.