ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയ നഴ്സിനുനേരെ കെഎസ്ആർടിസി ബസിൽ അതിക്രമം; യുവാവ് പിടിയിൽ

  1. Home
  2. Kerala

ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയ നഴ്സിനുനേരെ കെഎസ്ആർടിസി ബസിൽ അതിക്രമം; യുവാവ് പിടിയിൽ

jhf


കെഎസ്ആർടിസി ബസിൽ വീണ്ടും യുവതിക്ക് നേരെ പീഡനശ്രമം. ഇന്നലെ രാത്രി 10 മണിക്ക് കാഞ്ഞിരംകുളം-പൂവാർ റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്തിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. 

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സിനോട് രഞ്ജിത്ത് പല തവണ മോശമായി പെരുമാറിയെന്നാണ് പരാതി. യുവതി വിവരം ബന്ധുക്കളെ അറിയിക്കുകയും, ഇവരെത്തി ബസ് തടഞ്ഞുനിർത്തി രഞ്ജിത്തിനെ പിടികൂടുകയുമായിരുന്നു. പ്രതിയെ പിന്നീട് പൊലീസിന് കൈമാറി.