നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
പത്തനംതിട്ടയിൽ നഴ്സിങ് വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി.
അമ്മു ആത്മഹത്യ ചെയ്യില്ലെന്നും, ഹോസ്റ്റൽ അധികൃതരും സഹപാഠികളും പലതും ഒളിക്കുന്നുണ്ടെന്നും അമ്മുവിന്റെ സഹോദരൻ അഖിൽ ആരോഗ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ എസ്.എം.ഇ നഴ്സിങ് കോളജിലെ ബി.എസ്സി അവസാന വർഷ വിദ്യാർഥിനി അമ്മു എസ്. സജീവിനെ ഹോസ്റ്റലിലെ മൂന്നാംനിലയിൽനിന്ന് വീണനിലയിൽ കണ്ടെത്തിയത്. ഗുരുതര പരിക്കേറ്റ അമ്മുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് മരണം സംഭവിച്ചത്.
ഹോസ്റ്റൽ മുറിയിലെ പരിശോധനയിൽ ‘I quit ’ എന്ന് എഴുതിയ പേപ്പർ ലഭിച്ചുവെന്നും അഖിൽ പറഞ്ഞു.