ബസിൽ വിദ്യാർത്ഥിനി ഉറങ്ങിയ തക്കം നോക്കി ലൈംഗികാതിക്രമം: 58കാരൻ പൊലീസിന്റെ പിടിയിൽ

  1. Home
  2. Kerala

ബസിൽ വിദ്യാർത്ഥിനി ഉറങ്ങിയ തക്കം നോക്കി ലൈംഗികാതിക്രമം: 58കാരൻ പൊലീസിന്റെ പിടിയിൽ

arrest


കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസിൽ പതിനെട്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കോട്ടയം മീനച്ചിൽ എടയ്ക്കാട് ചാമക്കാലയിൽ വീട്ടിൽ തോമസ് (58) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിൽ ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് സംഭവം.

കൂത്താട്ടുകുളത്ത് നിന്ന് ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന പതിനെട്ടുകാരിയായ വിദ്യാർത്ഥിനിക്ക് നേരെയാണ് അതിക്രമം കാട്ടിയത്. ഏറ്റുമാനൂരിൽ നിന്ന് ബസിൽ കയറിയ ഇയാൾ പെൺകുട്ടിയുടെ അടുത്താണ് ഇരുന്നത്. യാത്രയ്ക്കിടെ ഉറങ്ങിപ്പോയ വിദ്യാർത്ഥിനിക്ക് നേരെ ചങ്ങനാശേരി മുതൽ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഉറക്കം വിട്ടുണർന്നപ്പോൾ പ്രതിയുടെ പ്രവൃത്തി ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി ബഹളംവച്ചു. ഇതോടെ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് തോമസിനെ തടഞ്ഞുവച്ചു. തിരുവല്ല കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസ് എത്തിയപ്പോൾ അറസ്റ്റുചെയ്യുകയായിരുന്നു.