കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം ലോക്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ കേരളത്തിന്റെ 29-ാമത് ഗവർണറായി മാഥൂർ ചുമതലയേറ്റു.
മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് മാഥൂർ നേരത്തെ സിക്കിം ഗവർണറായി പ്രവർത്തിച്ചിട്ടുണ്ട്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി, രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ച അദ്ദേഹം, രാജസ്ഥാനിലെ പാലി ജില്ലക്കാരനാണ്.തമിഴ്നാട് ഗവർണറായി നിയമിതനായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ പിൻഗാമിയായാണ് മാഥൂർ കേരളത്തിലെത്തുന്നത്. ഗവർണർ നിയമനങ്ങളിലെ കേന്ദ്രസർക്കാരിന്റെ പുനഃസംഘടനയുടെ ഭാഗമായാണ് ഇരുവരുടെയും സ്ഥാനമാറ്റം
സംസ്ഥാള്ളനത്തെ മുതിർന്ന രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഉൾപ്പെടെയു പ്രമുഖർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രി വി .ഡി സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങും സദസ്സിലുണ്ടായിരുന്നു.
