കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുർ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും; ആർലേക്കർ നാളെ ചുമതല ഒഴിയും

  1. Home
  2. Kerala

കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുർ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും; ആർലേക്കർ നാളെ ചുമതല ഒഴിയും

om prakash


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥുർ ഒക്ടോബർ 23-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ പുതിയ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. നിലവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നാളെ ഔദ്യോഗിക പദവി ഒഴിയും. തമിഴ്നാട് ഗവർണറായാണ് അദ്ദേഹത്തിന് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.

സിക്കിം ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന ഓം പ്രകാശ് മാഥുറിനെ ഒക്ടോബർ 12-നാണ് രാഷ്ട്രപതി ദ്രൗപതി മുർമു കേരള ഗവർണറായി നിയമിച്ചത്. രാജസ്ഥാൻ പാലി ജില്ലയിലെ ബേദൽ ഗ്രാമത്തിൽ ജനിച്ച അദ്ദേഹം ആർ.എസ്.എസ്. പ്രചാരകനായിരുന്നു. ബി.ജെ.പിയുടെ ഗുജറാത്ത് ജനറൽ സെക്രട്ടറിയായും രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളായാണ് അറിയപ്പെടുന്നത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം അവിടെ സംഘടനാ ചുമതലകൾ നിർവഹിച്ചിരുന്നത്.