ഓമനപ്പുഴ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അറസ്റ്റിൽ, അമ്മാവനെ കസ്റ്റഡിയിലെടുത്തു

ആലപ്പുഴ കലവൂർ ഓമനപ്പുഴയിൽ മകളെ പിതാവ് കൊലപ്പെടുത്തിയ കേസിൽ അച്ഛന് പിന്നാലെ അമ്മ ജെസ്സി മോളെയും പോലീസ് അറസ്റ്റ് ചെയ്തു. അമ്മാവൻ അലോഷ്യസിനെ കസ്റ്റഡിയിൽ എടുത്തു. പിതാവ് ജോസ്‌മോനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.വീട്ടുകാർക്ക് മുന്നിൽവെച്ചാണ് മകൾ ജാസ്മിന്റെ കഴുത്തുഞെരിച്ചതെന്നാണ് ജോസ് മോന്റെ മൊഴി. സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്നതായി മാതാവും മൊഴി നൽകിയിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് വീട്ടിൽ വെച്ചുണ്ടായ തർക്കത്തിനിടെയാണ് ജാസ്മിനെ പിതാതവ് തോർത്തുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് .എന്നാൽ കൊലപാതക വിവരം മറച്ചുവെക്കുകയായിരുന്നു. പിന്നിട് ബുധനാഴ്ച്ച രാവിലെ മാത്രമാണ് മരണവിവരം പുറത്തുപറഞ്ഞത്. സ്വാഭാവിക മരണമെന്നു വരുത്തി തീർക്കാനാണ് ശ്രമിച്ചത്. കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.